Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Office

സേ​വാ തീ​ര്‍​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു; പി​എം ഓ​ഫീ​സ് ഇ​നി പു​തി​യ കെ​ട്ടി​ട​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റി. സ്വാ​ത​ന്ത്ര്യം നേ​ടി​യ​തു മു​ത​ൽ സൗ​ത്ത് ബ്ലോ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സാ​ണ് സേ​വാ തീ​ർ​ഥ് എ​ന്ന പു​തി​യ മ​ന്ദി​ര​ത്തി​ലേ​ക്കു മാ​റി​യ​ത്. സെ​ന്‍​ട്ര​ല്‍ വി​സ്ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റെ​യ്സീ​ന ഹി​ല്ലി​ന് സ​മീ​പ​ത്താ​ണ് പു​തി​യ ഓ​ഫീ​സ്.

സൗ​ത്ത് ബ്ലോ​ക്കി​ല്‍ ന​ട​ന്ന അ​വ​സാ​ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന് പി​ന്നാ​ലെ പു​തി​യ ഓ​ഫീ​സ് പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തി​നു​പി​ന്നാ​ലെ നാ​ല് പ്ര​ധാ​ന ഫ​ലു​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ഒ​പ്പു​വ​ച്ചു. കാ​ര്‍​ഷി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു​ള്ള തു​ക ര​ണ്ടു​ല​ക്ഷം കോ​ടി​യാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി.

സ്വ​യം സ​ഹാ​യ​സം​ഘ​ങ്ങ​ൾ വ​ഴി വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തി​നു​ള്ള ലാ​ഖ്പ​തി ദീ​ദി പ​ദ്ധ​തി​ക്ക് കീ​ഴി​ലെ സ്ത്രീ​ക​ളു​ടെ എ​ണ്ണം മൂ​ന്നി​ൽ നി​ന്ന് ആ​റ് കോ​ടി​യാ​യി ഉ​യ​ർ​ത്തും. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​വ​ര്‍​ക്ക് ഒ​ന്ന​ര ല​ക്ഷം വ​രെ സൗ​ജ​ന്യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഫ​യ​ലി​ലും മോ​ദി ഒ​പ്പു​വെ​ച്ചു.

സ്റ്റാ​ർ​ട്ട് ആ​പ്പ് ഇ​ന്ത്യ മി​ഷ​ന് പ​തി​നാ​യി​രം കോ​ടി രൂ​പ നീ​ക്കി​വെ​ക്കാ​നു​ള്ള ഫ​യ​ലി​നും അം​ഗീ​കാ​രം ന​ൽ​കി. സേ​വാ​തീ​ര്‍​ഥി​ല്‍ ക്യാ​ബി​ന​റ്റ് യോ​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക കോ​ൺ​ഫ​റ​ൻ​സ് ഹാ​ളും ദേ​ശീ​യ സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റ്, ക്യാ​ബി​ന​റ്റ് സെ​ക്ര​ട്ടേ​റി​യ​റ്റ്, വി​ദേ​ശ അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കാ​നു​ള്ള ഇ​ന്ത്യാ ഹൗ​സു​മു​ണ്ട്.

Kerala

ഓ​പ്പ​റേ​ഷ​ന്‍ ഹ​രി​ത ക​വ​ചം; റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ന്‍ ഹ​രി​ത ക​വ​ച​മെ​ന്ന പേ​രി​ൽ റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തി. കേ​ര​ള നെ​ല്‍​വ​യ​ല്‍ - ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ​യും ച​ട്ട​ങ്ങ​ളി​ലെ​യും വ്യ​വ​സ്ഥ​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​യി ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും നെ​ല്‍ വ​യ​ലു​ക​ളും ഡാ​റ്റാ​ബാ​ങ്കി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു‌​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പ​രി​ശോ​ധ​ന​ക​ളി​ല്‍ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഭൂ​മി ത​രം​മാ​റ്റ​ലി​നും ഡാ​റ്റാ​ബാ​ങ്കി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി ഇ​ട​നി​ല​ക്കാ​രു​ടെ ഇ​ട​പെ​ട​ല്‍ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും ക​ണ്ടൈ​ത്തി. സം​സ്ഥാ​ന​ത്തെ 27 റ​വ​ന്യൂ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സു​ക​ളി​ലും ത​രം മാ​റ്റ​ല്‍ പ്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന 32 ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​രു​ടെ ഓ​ഫീ​സു​ക​ളി​ലു​മാ​യി 69 ഓ​ഫീ​സു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഡേ​റ്റാ​ബാ​ങ്കി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി വ​സ്തു ത​രം മാ​റ്റു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് നേ​ടി​യ ശേ​ഷം നെ​ല്‍ വ​യ​ലു​ക​ളും ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും പ​രി​വ​ര്‍​ത്ത​ന​പ്പെ​ടു​ത്തി കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും നി​ര്‍​മി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി റ​വ​ന്യൂ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഭൂ​മാ​ഫി​യ ഏ​ജ​ന്‍റു​മാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Latest News

Up